ആനിമേഷൻ കംപ്യൂട്ടർ സഹായത്തോടെ ഡിജിറ്റൽ ആയി ചിത്രീകരിക്കുന്നതാണ് കമ്പ്യൂട്ടർ ആനിമേഷൻ, 2D അനിമേഷൻ, 3D അനിമേഷൻ എന്നിങ്ങനെ രണ്ടു തരത്തിലുണ്ട് ഇത്. 3D മോഡലുകളുടെ സ്റ്റോപ്പ് മോഷൻ ആനിമേഷന്റെയും, 2D ഇല്ലുസ്ട്രേഷൻകളുടെ ഫ്രെയിം ബൈ ഫ്രെയിം അനിമേഷന്റെയും ഡിജിറ്റൽ പിൻഗാമി എന്ന് വേണമെങ്കിൽ കമ്പ്യൂട്ടർ ആനിമേഷനെ പറയാം.
2D Animation
2D അനിമേഷനിൽ സ്ക്രീനിൽ ചിത്രങ്ങളുടെ ചലനം ഇടത്ത്, വലത്ത് ദിശകളിലേക്കും മുകളിലേക്കും താഴേക്കും മാത്രമായിരിക്കും, ഒരിക്കലും പ്രേക്ഷകന്റെ നേർക് വരികയോ അകന്നു പോവുകയോ പോലുള്ള അനുഭവം ലഭ്യമാകില്ല 2D അനിമേഷനിൽ. അതുകൊണ്ട് ഇമേജുകൾ സൃഷ്ടിക്കാനും, എഡിറ്റ് ചെയ്യാനും, ബിറ്റ് മാപ്പ്, വെക്റ്റർ ഗ്രാഫിസുകൾ ആണ് 2D അനിമേഷനിൽ ഉപയോഗിച്ചിരിക്കുന്നത്. അഡോബി ഫോട്ടോഷോപ്പ്, അഡോബി ആഫ്റ്റർ എഫക്ട് തുടങ്ങിയ സോഫ്റ്റ്വെയർ ഇതിനു ഉപയോഗിക്കുന്നു. പരസ്യങൾ, ഫിലിമുകൾ, ടെലിവിഷൻ ഷോ, കമ്പ്യൂട്ടർ ഗെയിം, വെബ്സൈറ്റിൽ എല്ലാം 2D അനിമേഷൻ ഉപയോഗിച്ച് വരുന്നു. കൂടാതെ അനേകം കമ്പ്യൂട്ടർ ആനിമേഷൻ, ഫ്ലാഷ് ആനിമേഷൻ, പവർ പോയിന്റ് ആനിമേഷൻ, സിനിമ ഗ്രാഫിക്സ് എന്നിവയിലും ഉപയോഗിക്കുന്നത് 2D ആനിമേഷൻ ആണ്.
3D അനിമേഷൻ
പ്രത്യേക 3D സോഹ്റ്റ്വെയറിന്റെ സഹായത്തോടുകൂടി ക്യാരറ്റുകളുടെ 2D മോഡൽ തയ്യാറാക്കി ത്രിമാന തലത്തിൽ അനിമേറ്റ് ചെയ്യുന്നതാണ് ത്രീഡി അനിമേഷൻ. യാഥാർത്ഥ്യം എന്ന തോന്നലുളവാക്കുന്ന ഒബ്ജക്റ്റ് കളും സീനുകൾ സൃഷ്ടിക്കാൻ ത്രീഡി ആനിമേഷൻ ആണ് ഉപയോഗിക്കുന്നത്. ട്രാൻസ്ഫോർമേഴ്സ്, അവതാർ പോലുള്ള ലൈവ് ആക്ഷൻ സിനിമകൾ ആസ്വാദ്യകരം ആക്കിയത് അതിലെ ത്രീഡി എലമെന്റ് ആണ്. മോഡലിംഗ്, സ്റ്റിമുലേഷൻ, റെൻഡറിങ്, ലൈറ്റിംഗ്, വിഷ്വൽ ഇഫക്ട്സ്, ഫിനിഷ് തുടങ്ങി ഒരു ത്രീഡി ആനിമേഷൻ സൃഷ്ടിക്കാൻ ആവശ്യമായ ഫീച്ചറുകൾ എല്ലാം ഉൾപ്പെടുത്തിയാണ് ത്രീഡി സോഫ്റ്റ്വെയറുകൽ വിപണിയിലെത്തുന്നത്. 2D അനിമേഷനും 3D അനിമേഷനും തമ്മിൽ ഉള്ള പ്രധാന വ്യത്യാസം 3Dയിൽ Heights, Widths ഉപരി Depth കൂടി നൽകുന്നു. അതായത് 2D അനിമേഷൻ ഫ്ലാറ്റ് അനിമേഷൻ ആണ്. ഇവിടെ എല്ലാം X, Y ആക്സിസ് ഇൽ ആണ് നടക്കുന്നത്, എന്നാൽ 3D അനിമേഷനിൽ X, Y കൂടാതെ Z ആക്സിസ് കൂടി ഉണ്ട്.
Leave a Reply