ലോഗിൻ ഐഡികളും പാസ്വേഡുകളും അടക്കം ഹാക്കർമാർ 160000 ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായി ജാപ്പനീസ് വീഡിയോ ഗെയിം കമ്പനിയായ നിന്റെൻഡോ വെളിപ്പെടുത്തി. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട ഉപയോക്താക്കളെ നിന്റെൻഡോ വിവരം അറിയിക്കും.പ്രശ്നബാധിതരായ ഉപയോക്താക്കളെ ഇ-മെയിൽ വഴി അറിയിക്കുമെന്ന് കമ്പനി അറിയിച്ചു. കൂടാതെ, നിയമവിരുദ്ധമായി ലോഗിൻ ചെയ്തിരിക്കാനിടയുള്ള നിന്റെൻഡോ അക്കൗണ്ടുകൾക്കായി പാസ്വേഡുകൾ റീസെറ്റ് ചെയ്യും. അതിനായി പാസ്വേഡ് സജ്ജമാക്കാൻ അവരോട് അഭ്യർത്ഥിക്കുന്നു. നിലവിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന മൂന്നാമത്തെ ഗെയിം കൺസോളാണ് നിന്റെൻഡോ. 2017 ൽ ഉപകരണം ആരംഭിച്ചതിനുശേഷം മൊത്തത്തിൽ 52 ദശലക്ഷത്തിലധികം സ്വിച്ച് കൺസോളുകൾ ആണ് വിറ്റിരിക്കുന്നത്.
Leave a Reply