‘അണുബോംബിനേക്കാൾ തീവ്രമാണ് റേഡിയേഷൻ എന്ന് കണ്ടെത്തിയതിനെ തുടർന്ന് ജപ്പാൻ മൈക്രോവേവ് അവൻ നിരോധിക്കുന്നു’ – വാട്സ്ആപ്പിൽ പ്രചരിച്ച ഒരു വാർത്തയാണിത്. തീർച്ചയായും വ്യാജം. പക്ഷേ വ്യാജവാർത്തകൾ എങ്ങനെ തിരിച്ചറിയും? അതും അത്രമേൽ വിശ്വസനീയമായ രീതിയിൽ സാങ്കേതികവാക്കുകൾ നിരത്തി, പഠനങ്ങളുടെ പിൻബലമോതി അവ വരുമ്പോൾ? സാധാരണക്കാരായ സ്മാർട്ട്ഫോൺ ഉപയോക്താക്കൾ അറിയാൻ ഇതാ ചില കാര്യങ്ങള്‍…
ആര്ക്കുമുപയോഗിക്കാവുന്ന ലാളിത്യത്തോടെ സ്മാര്‍ട്ട്ഫോണും ആപ്പുകളും രംഗപ്രവേശം ചെയ്തതോടെ സാങ്കേതികവിദ്യ സാധാരണക്കാരിലെത്തി. എന്നാൽ നമ്മിലേറെപ്പേരുടെയും സൈബർ ലോകം യൂട്യൂബും വാട്സ്ആപ്പും മാത്രമാണ്. ആർക്കും ആരെയും പറ്റിക്കാവുന്ന ആ ലോകത്തു നിന്ന് ഒരു ചുവടപ്പുറമുണ്ട് വിശ്വസനീയമായ അറിവിടങ്ങള്‍.
കാണുന്നതും കേൾക്കുന്നതുമൊന്നും നെറ്റില്‍ സത്യമാവണമെന്നില്ല എന്ന ബോധം ആദ്യം മനസ്സിലുറപ്പിക്കുക. എഴുത്തും ചിത്രവും വീഡിയോയുമെല്ലാം ആർക്കും ഉണ്ടാക്കാം. തിരിച്ചറിയാത്തവിധം രൂപമാറ്റം വരുത്താം. ലിങ്കുകളും അതുപോലെ. ഇക്കാര്യങ്ങള്‍ മനസ്സിലുറച്ച ഒരാള്‍ എന്തു കേട്ടാലും ആദ്യം ശ്രമിക്കുക അതിന്റെ സാധുത ഉറപ്പാക്കാനാണ്. അതിനുള്ള ചില വഴികളിതാ. ഈ രീതികളിലും നൂറുശതമാനം വിശ്വാസം പാടില്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ.
വെബ് സേര്‍ച്ച്
വാട്സ്ആപ്പ് പോലുള്ള സോഷ്യൽ സേവനങ്ങൾ വഴി ഒരു വാർത്തയോ ചിത്രമോ അയച്ചു കിട്ടിയാൽ ഉടൻ തന്നെ അതിനെക്കുറിച്ച് വെബ്ബില്‍ തിരയുക. വാട്സ്ആപ്പ് ക്ലോസ് ചെയ്ത് ഫോണിന്റെ പ്രധാന സ്ക്രീനിലുള്ള സേര്‍ച്ച് ബാറില്‍ ടൈപ്പ് ചെയ്താൽ മതി. ഫയര്‍ഫോക്സ്, ക്രോം പോലുള്ള ബ്രൗസറുകൾ തുറന്നും തിരയാം. തിരയുന്ന വാചകത്തിനൊപ്പം fact check, fake news എന്നെല്ലാം ചേർക്കുന്നത് നന്നായിരിക്കും.
വാട്സ്ആപ്പ് വ്യാജസന്ദേശങ്ങൾ വ്യാപകമായതുകൊണ്ട് തിരഞ്ഞു കിട്ടിയ ലിസ്റ്റില്‍ പ്രമുഖ പത്രങ്ങളുടെ സൈറ്റുകളിലെ ലേഖനങ്ങളും ഉണ്ടാകും. ഉദാഹരണത്തിന്, japan microwave ban എന്ന് തിരഞ്ഞാല്‍ ആദ്യ പേജിൽത്തന്നെ ടൈംസ് ഓഫ് ഇന്ത്യയുടെ ഫാക്റ്റ് ചെക്ക് ലേഖനം കാണാം.
ഫാക്റ്റ് ചെക്ക് വെബ്സൈറ്റുകള്‍
വസ്തുതാപരിശോധനയ്ക്കുമാത്രമായി ചില സൈറ്റുകള്‍ ഇന്റര്‍നെറ്റിലുണ്ട്. FactCheck.org, Snopes.com, altnews.in (ഇന്ത്യ) എന്നിവ ഉദാഹരണങ്ങള്‍. കൂടുതല്‍ സൈറ്റുകള്‍ക്ക് https://en.wikipedia.org/wiki/List_of_fact-checking_websites സന്ദര്‍ശിക്കാം.
റെപ്യൂട്ടേഷന് സേവനങ്ങള്‍
വെബ്സൈറ്റുകളുടെ തന്നെ വിശ്വാസ്യത പരിശോധിക്കാന്‍ വെബ് റെപ്യൂട്ടേഷന് സേവനങ്ങള്‍ ഉപയോഗിക്കാം. ഇതാ രണ്ടെണ്ണം:
Leave a Reply